സാദിഖലി തങ്ങളുടെ ഒരു കോളില്‍ 76 ലക്ഷം രൂപ 10 ലക്ഷമായി കുറഞ്ഞു; വേണുഗോപാലന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കാസർകോട് ∙ ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയിരുന്നത് 76 ലക്ഷം രൂപ. പണം കണ്ടെത്താനാകാതെ കുടുംബം ഒടുവിൽ സഹായം തേടി സാദിഖലി തങ്ങളുെട അടുത്തെത്തി. ആറോളം ഫോൺ കോളുകൾ. ആശുപത്രി ബിൽ 10 ലക്ഷമായി കുറഞ്ഞു. ഒരാഴ്ചയോളം…

കളഞ്ഞുകിട്ടിയ 3 ലക്ഷം രൂപ തിരികെ നൽകി ലോട്ടറിത്തൊഴിലാളി

കൂത്തുപറമ്പ് ∙ റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ 3 ലക്ഷം രൂപ ലോട്ടറിത്തൊഴിലാളി തിരികെ നൽകി. കൂത്തുപറമ്പ് ടൗണിൽ ലോട്ടറി തൊഴിലാളിയായ നരവൂരിലെ സി.സുബീഷിനാണ് പണം കളഞ്ഞു കിട്ടിയത്. കൂത്തുപറമ്പ് സഹ.റീജനൽ ബാങ്ക് ജീവനക്കാരൻ സി.വി.ജിതേഷിന്റെ പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.…

ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.   ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങളിൽ പകുതി…

പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

എടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത് നിന്നാണ് പാമ്പിൻ…

ബാറിൽ വച്ച് സംഘർഷം, 2 ദിവസത്തിന് ശേഷം വീണ്ടും തർക്കം; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ രാത്രി നടന്ന സംഘര്‍ഷത്തില്‍ യുവാവിനെ താക്കോല്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പനയങ്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിനു…

വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം

  കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വെച്ചപ്പോൾ യുവാവ് ഓടി മറഞ്ഞതായാണ് പെൺകുട്ടി…

പാമ്പു കടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പ്; ഒന്നല്ല, രണ്ട്; വീടിന്റെ തറ പൊളിക്കും

മറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്. തുടർച്ചയായ നാലാം…

ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്.മൈസൂര്‍ റോഡില്‍ എടത്തറ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തില്‍ പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്ത് മണിയോടെയാണ് സംഭവം.

താമരശ്ശേരി ചുരത്തിൽ നവീകരണം; അടുത്തയാഴ്ച തുടങ്ങും

താമരശ്ശേരി :ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു. ചുരത്തിൽ 6,7,8…

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

വയനാട്:മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം.   ക്യാബിനിടയിൽ കാൽ കുടുങ്ങിയ മിദ്ലാജിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.…