27 കൊല്ലത്തിന് ശേഷം ‘പകരം വീട്ടി’ അന്ന് 2 വയസ്സുകാരനായിരുന്ന അനന്തരവൻ

Spread the love

മുംബൈ ∙ 1999ൽ അധോലോക ഗുണ്ട സാദിഖ് കാലിയയെ കൊലപ്പെടുത്താനായി പൊലീസിനു വിവരം നൽകിയയാളെ 27 വർഷത്തിനു ശേഷം കാലിയയുടെ അനന്തരവൻ കൊലപ്പെടുത്തി. പൊലീസ് ഏറ്റുമുട്ടലിൽ കാലിയ കൊല്ലപ്പെടുമ്പോൾ 2 വയസ്സു മാത്രമുണ്ടായിരുന്ന അനന്തരവൻ സാദിഖ് ജവാറും (29) കൂട്ടാളി നൗഷാദ് മിത്താനിയും (22) ചേർന്നാണ് കഴിഞ്ഞയാഴ്ച ഇഖ്ബാൽ ഇബ്രാഹിം സെലിയയെ (78) വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഇരുവരെയും പൊലീസ് പിടികൂടി.

 

കാലിയയുടെ നീക്കങ്ങളെക്കുറിച്ച് സെലിയ നൽകിയ വിവരമനുസരിച്ചാണ് ഏറ്റുമുട്ടലിനായി മുംബൈ പൊലീസ് വലവിരിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുമായി എത്തിയ കാലിയയെ പൊലീസ് വളയുകയായിരുന്നു. ഗുണ്ട ഛോട്ടാ ഷക്കീലിന്റെ ഗ്രൂപ്പിലായിരുന്നു കാലിയ.

  • Related Posts

    ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the loveന്യൂഡൽഹി∙ ഗുരുഗ്രാമിലെ സെക്ടർ 53 മേഖലയിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ (29) മരിച്ചത് ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗം മൂലമാണെന്നു സംശയിക്കുന്നതായി പൊലീസ്. മുറിയിൽ നിന്നു മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെടുത്തു.  …

    ശമ്പളത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പലിശ ഒഴിവാക്കാം; ഇനി ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍ മാറ്റം, വിശദാംശങ്ങള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. ഉപയോക്താക്കള്‍ക്ക് ബില്ലിങ് സൈക്കിള്‍ കുറഞ്ഞത് ഒരു തവണയെങ്കിലും മാറ്റാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇത് പണമടയ്‌ക്കേണ്ട തീയതികളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *