കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ∙ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കു ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ (22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ്. ദാസ് (20) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിന് സമീപം രാത്രി 11.55 നായിരുന്നു അപകടം.

 

പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ് അച്ചു.

  • Related Posts

    നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം: പിടിവിട്ട് വീണു, യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveകൊച്ചി ∙എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി വീണു മരിച്ചു. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്. വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന്…

    ‘അവൻ ലഹരി ഉപയോഗിക്കില്ല, അധ്യാപകൻ അപമാനിച്ചു’: ആദിത്യന്റെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്

    Spread the love

    Spread the loveഅരുവിക്കര ( തിരുവനന്തപുരം) ∙ ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ എസ്.പ്രദീപ് കുമാർ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ് കുട്ടികളുടെ മുന്നിൽ…

    Leave a Reply

    Your email address will not be published. Required fields are marked *