ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് ‘വാഴ 2’

Spread the love

ഓരോ സിനിമാ പ്രേക്ഷകനെയും ഞെ‌ട്ടിച്ചു കൊണ്ടിരിക്കുകയാണ് മലയാള സിനിമ ഇൻഡസ്ട്രി. നല്ല ക‌ഥയും കണ്ടന്റുമാണെങ്കിൽ താരപദവികൾക്കൊന്നും കാര്യമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മലയാള സിനിമയിപ്പോൾ. തുടര്‍ച്ചയായ 100 കോടി കളക്ഷനുകള്‍ കൊണ്ട് മറ്റ് ഇന്‍ഡസ്ട്രികള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുകയാണ് മോളിവുഡും.

 

തുടരും എന്ന ചിത്രത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി തന്റെ താരസിംഹാസനം മോഹൻലാൽ വീണ്ടെടുത്തിരുന്നു. ഈ റെക്കോർഡ് ആരും തകര്‍ക്കില്ലെന്ന് കരുതിയിരുന്നപ്പോഴാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. ഇപ്പോഴിതാ തുടരുമിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ ചിത്രത്തിന്റെ കേരള കളക്ഷന്‍ മറ്റൊരു ചിത്രം മറികടന്നിരിക്കുകയാണ്.

 

പുതുമുഖങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ അണിയിച്ചൊരുക്കിയ വാഴ 2 കേരളത്തില്‍ നിന്ന് മാത്രം 119.50 കോടി നേടിക്കഴിഞ്ഞു. തുടരും നേടിയ 118 കോടിയെ മറികടന്നാണ് വാഴയുടെ ഈ തൂക്കല്‍. ചിത്രം പുറത്തിറങ്ങി വെറും 23 ദിവസം കൊണ്ടാണ് വാഴ 2 വിന്റെ ഈ നേട്ടമെന്നതാണ് മറ്റൊരു കാര്യം.

 

മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ഈ റെക്കോർഡ് മറികടക്കാന്‍ പ്രയാസമായിരിക്കുമെന്ന് ആരാധകര്‍ അവകാശപ്പെട്ട് ഒരു വര്‍ഷമാകും മുൻപ് രണ്ടു തവണയാണ് ഈ കളക്ഷന്‍ മറികടന്നത്. തുടരെ പരാജയങ്ങൾ വന്നതോടെ ക്ഷീണത്തിലായിരുന്ന മോഹൻലാലിനും ആരാധകർക്കും ഒരു പുതുജീവൻ നൽകിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് ട്രീറ്റ് കൂടിയായിരുന്നു തുടരും. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രമായിരുന്നു ഇത്.

  • Related Posts

    കിടക്കയിൽ പോലും രക്തം, ഗർഭപാത്രം പുറത്തെടുത്ത് വലിച്ചെറിയാൻ തോന്നി, ആർത്തവവിരാമത്തെ കുറിച്ച് ഐശ്വര്യ

    Spread the love

    Spread the loveനായികയായി തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഐശ്വര്യ ഭാസ്കരൻ. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഐശ്വര്യയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹമോചനത്തോടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അവർ സോപ്പ് വിറ്റാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ…

    പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്’; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

    Spread the love

    Spread the loveബോഡി ഷെയിം ചെയ്യുന്നവർക്ക് ഉഗ്രൻ മറുപടി നൽകി അവതാരകയും നടിയും സോഷ്യൽ മീ‍ഡിയ താരവുമായ വർഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന കമന്റുമായെത്തുന്നവർക്കാണ് വർഷ ചുട്ട മറുപടിയുമായെത്തിയിരിക്കുന്നത്. തന്റെ വയറിലെ കൊഴുപ്പിനെ കേവലം ശാരീരിക മാറ്റമായല്ല, മറിച്ച് ആന്തരികാവയവങ്ങൾക്കുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *