വീടിന് തീപിടിച്ചു :ഒഴിവായത് വൻ ദുരന്തം

Spread the love

ബത്തേരി: അമ്പലവയൽ മുത്താറിമൂലയിലെ വസന്തകുമാരിയുടെ വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കിടപ്പുമുറിയിലെ ബെഡിൽ നിന്നും പടർന്ന തീ നിമിഷങ്ങൾക്കകം റൂമിലാകെ വ്യാപിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാനന്തവാടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ.ജി, ജയൻ സി.എ, സുജിത് എം.എസ്, ബിനീഷ് ബേബി, സന്ദീപ് കെ.എസ്, ഹോം ഗാർഡുമാരായ ബിജു എം.എസ്, ജോളി ജെയിംസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

  • Related Posts

    വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി

    Spread the love

    Spread the loveമേപ്പയ്യൂര്‍: ഓംനി വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെയും ഹാന്‍സ് കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി സ്വദേശികളായ നൗഫല്‍, സി.ജെ.ജിജോ, കാര്‍ത്തിക പള്ളി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. അഞ്ച്…

    പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽ

    Spread the love

    Spread the loveബത്തേരി വേങ്ങൂർ ബ്ലാങ്കര അസിസിന്റെ മകൻ റിസ്‌വാൻ സാബിത്തിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്‌ച ഒരുമണിയോടെ വീട്ടിൽ നിന്ന് വേങ്ങൂരിലേക്ക് വരുന്നതിനിടെയാണ് സംഭവം. ശരീരത്തിൽ കഴുത്തിന് പിൻഭാഗത്തും പുറത്തുമാണ് പൊള്ളലേറ്റ പാടുകളുള്ളത്.

    Leave a Reply

    Your email address will not be published. Required fields are marked *