കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു

Spread the love

കാസർകോട് ∙ ചിറ്റാരിക്കാൽ എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

 

തിങ്കളാഴ്ചാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ കളിപ്പാട്ടം എടുക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ ഐസിയുവിൽ തുടരുകയായിരുന്നു.

  • Related Posts

    യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

    Spread the love

    Spread the loveതൃശ്ശൂർ∙ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദ് പൊലീസ് കസ്റ്റഡിയിൽ. കൊലപാതകമാണെന്നാണ് സൂചന.…

    സദ്യയ്‌ക്കൊപ്പം ‘ഭാഗ്യവും’ വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് ‘കാരുണ്യ ലോട്ടറി’ സമ്മാനിച്ച് കുടുംബം

    Spread the love

    Spread the loveതിരുവനന്തപുരം: കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എന്തായിരിക്കും മനസിലുണ്ടാവുക? സദ്യ കഴിക്കണം, വധുവരന്മാര്‍ക്ക് ആശംസ അറിയിക്കണം, ഇതൊക്കെയായിരിക്കും. അത് തന്നെയായിരുന്നു ബുധാനാഴ്ച ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്കാരത്തിന് പോയവരുടേയും മനസില്‍. എന്നാല്‍ അവരെ കാത്തിരുന്നത് ഒരു സര്‍പ്രൈസായിരുന്നു.  …

    Leave a Reply

    Your email address will not be published. Required fields are marked *