ഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നര വയസ്സുകാരനും

Spread the love

കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ  വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവർക്ക് പുറമെ മുനീറിന്റെ മകൻ മോഹിസ് സിദാൻ (മൂന്നര വയസ്സ്) ആണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ കണ്ണൂർ സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.

 

ഇന്ന് രാവിലെ ഗുണ്ടൽപേട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മോഹിസ് സിദാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ഗുണ്ടൽപേട്ട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

  • Related Posts

    ചുരത്തിൽ വാഹനാപകടം: ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the loveവൈത്തിരി:വയനാട് ചുരം എട്ടാം വളവിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം. ഗതാഗത തടസ്സം നേരിടുന്നു.അവധി ദിവസമായതിനാൽ വാഹനങ്ങളുടെ വൻ നിരയാണ് ഉള്ളത്.യാത്രക്കാർ ശ്രദ്ധിക്കുക.

    തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷം; നൂൽപ്പുഴ കുണ്ടൂർ ഗോത്രമേഖലയിൽ ദുരിതജീവിതം

    Spread the love

    Spread the loveനൂൽപ്പുഴ: വനത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്തിലെ കുണ്ടൂർ പ്രദേശത്തെ ഗോത്രസമൂഹം കടുത്ത പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്നു. പ്രദേശത്തെ ജനറൽ വിഭാഗത്തിലെ കുടുംബങ്ങൾ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഒഴിഞ്ഞുപോയതോടെയാണ് ഗോത്രവർഗക്കാർക്ക് ലഭിച്ചിരുന്ന ദിവസവേതന ജോലികൾ നിലച്ചത്. ഇതോടെ തൊഴിൽ തേടി…

    Leave a Reply

    Your email address will not be published. Required fields are marked *