കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും; അന്വേഷണം

Spread the love

 

 

 

*തൃശ്ശൂർ |* അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. കിണറ്റിൽ വെള്ളം കുറവായ സമയത്ത് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്.

 

പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. കിണറ്റിൽ നിന്ന് ലഭിച്ച അസ്ഥികൾ മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. ഇത് ഉറപ്പുവരുത്താൻ കൂടുതൽ ഫോറൻസിക് പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

 

വാടകവീട് ആയതിനാൽ, മുൻപ് ഇവിടെ താമസിച്ചിരുന്ന ആളുകളെക്കുറിച്ചും ആ പ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

  • Related Posts

    ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമം; വാർഡനും പാചകക്കാരനും പിടിയിൽ

    Spread the love

    Spread the loveകൊല്ലം∙ മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോർഡിങ് സ്കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെ (ബോയ്സ് ഹോം) ആണ് ആരോപണം. സംഭവത്തിൽ ബോയ്സ് ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു…

    ‘കൈയിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാം’: തിരിച്ചെത്തിയത് 98.47 ശതമാനം നോട്ടുകൾ

    Spread the love

    Spread the loveരാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇത് 2026 ഏപ്രിൽ 30-ലെ കണക്കനുസരിച്ച് 5,451…

    Leave a Reply

    Your email address will not be published. Required fields are marked *