കുഴിയിൽ രണ്ടു മൃതദേഹങ്ങൾ; അമ്മയുടെയും മകന്റേതുമെന്ന് സംശയം

Spread the love

തൊടുപുഴ ∙ നെടുങ്കണ്ടം പച്ചടിക്ക് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. പൊന്നുട്ടയിൽ മേരിയുടെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മേരിയെയും (70) മകൻ റെജിയെയും (48) കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇത് മേരിയുടെയും റെജിയുടേതുമാണെന്നാണ് സംശയം. ഇളയ മകൻ സജിയെ കാണാനില്ല. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

 

അവിവാഹിതരായ റെജിയും സജിയും കൂലിപ്പണിക്കാരാണ്. സിനി വിവാഹിതയായി മറ്റൊരിടത്താണ് താമസം. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. സഹോദരങ്ങൾ തമ്മിലും പ്രശ്നങ്ങളുണ്ട്. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു. സിനിയുടെ പരാതിയെ തുടർന്നു പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുവളപ്പിൽ മണ്ണ് ഇളകി കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ. ആരുടേതെന്നു തിരിച്ചറിയാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ മുതലാണ് സജിയെ കാണാതായത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നു പൊലീസ് പറഞ്ഞു.

  • Related Posts

    ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക

    Spread the love

    Spread the love    അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിന്‍ രാജിന്റെ മരണത്തില്‍ അട്ടിമറി ആരോപിച്ചും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും നാളെ (ഏപ്രില്‍ 28) കേരളത്തില്‍ സംസ്ഥാനവ്യാപക ഹർത്താല്‍.  …

    സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

    Spread the love

    Spread the love  തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി…

    Leave a Reply

    Your email address will not be published. Required fields are marked *