കടയില്‍ അതിക്രമിച്ച് കയറി  സാധനങ്ങള്‍ മോഷ്ടിച്ചു:പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

Spread the love

പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഏപ്രിൽ 21-ന് പുലര്‍ച്ചെയാണ് പാടിച്ചിറ, ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലാകുന്നത്.

 

 

  • Related Posts

    കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

    Spread the love

    Spread the loveകാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.മീനങ്ങാടി കൃഷ്ണ‌ഗിരിയിലാണ് അപകടം. കാർ യൂ ടേൺ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് യാത്രികൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ്  വിവരം.

    അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ;കുട്ടിക്കടകൾ സജീവം

    Spread the love

    Spread the love    പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ്‌ ),…

    Leave a Reply

    Your email address will not be published. Required fields are marked *