‘അച്ഛനെ വിവാഹം കഴിച്ച മകൾ’; സമൂഹമാധ്യമത്തിൽ അന്ന് ആഘോഷം, ഇന്ന് പുതിയ വഴിത്തിരിവ്

Spread the love

നെബ്രാസ്‌ക ∙ സ്വന്തം പിതാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മാധ്യമശ്രദ്ധ നേടിയ യുവതി വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. കൗമാരക്കാലത്ത് കൃത്യമായി പറഞ്ഞാൽ 17–ാം വയസ്സിലാണ് സാമന്ത കെർഷ്നർ പിതാവ് ട്രാവിസ് ഫീൽഡ്ഗ്രോവിനെ ആദ്യമായി നേരിൽ കാണുന്നത്. 2015ലായിരുന്നു ഈ കൂടിക്കാഴ്ച. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹിതരായി. സമൂഹമാധ്യമത്തിലൂടെ ഇവർ പങ്കുവച്ച വിവാഹവിശേഷം ലോകം ഞെട്ടലോടെയാണ് കേട്ടത്.

 

2020ൽ ട്രാവിസ് ഫീൽഡ്ഗ്രോവിനെ ലൈംഗികാതിക്രമങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തതോടെയാണ് ഈ ബന്ധം അവസാനിച്ചത്. പിതാവും മുൻ ഭർത്താവുമായ ട്രാവിസുമായുള്ള ദാമ്പത്യബന്ധം പൂർണ്ണമായി അവസാനിപ്പിച്ചതായി സാമന്ത അറിയിച്ചു. ഇപ്പോൾ അദ്ദേഹവുമായി സംസാരിക്കാറുപോലുമില്ലെന്ന് നെബ്രാസ്കയിലെ ഒരു ഗ്രാമത്തിൽ മകൾക്കും പ്രതിശ്രുത വരനുമൊപ്പം താമസിക്കുന്ന സാമന്ത വ്യക്തമാക്കി.

 

പ്രതിശ്രുത വരനെ അതിശയിപ്പിക്കുന്ന മനുഷ്യൻ എന്ന് സമൂഹമാധ്യമത്തിൽ വിശേഷിപ്പിക്കുന്ന സാമന്ത അടുത്ത വർഷം വിവാഹിതയാകാൻ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

തീവ്രവാദ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് 2025 നവംബറിൽ ട്രാവിസ് ഫീൽഡ്ഗ്രോവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചതായി സ്റ്റേറ്റ് കറക്ഷൻസ് ഡിപ്പാർട്ട്മെന്റ് രേഖകൾ വ്യക്തമാക്കുന്നത്. 2021ലും 2014ലും ഇതേ കുറ്റത്തിന് ട്രാവിസ് ശിക്ഷപ്പെട്ടിട്ടുണ്ട്.

 

വ്യാജരേഖ, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ, ഗാർഹിക ആക്രമണം, പ്രൊബേഷൻ ലംഘനം, ലൈംഗിക അതിക്രമം തുടങ്ങിയവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ പല തവണ ജയിലിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ട്രാവിസ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ട്രാവിസ് ശിക്ഷപ്പെട്ടിട്ടുണ്ട്.

 

17 വയസ്സുള്ളപ്പോഴാണ് സാമന്ത അമ്മയോട് തന്റെ ജീവശാസ്ത്രപരമായ പിതാവ് ആരാണെന്ന് അറിയാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്. തുടർന്നാണ് ട്രാവിസും സാമന്തയും തമ്മിൽ ആദ്യമായി നേരിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായെങ്കിലും അച്ഛനും മകളും തമ്മിലുള്ള വിവാഹവും ശാരീരിക ബന്ധവും നിയമപ്രശ്നങ്ങളായി മാറുകയായിരുന്നു. മകളെ വിവാഹം ചെയ്ത കേസിലും ഇയാൾ ശിക്ഷപ്പെട്ടിരുന്നു.

 

രക്തബന്ധമില്ലെന്ന് ഇരുവരും വിവാഹം നിയമപ്രശ്നമായി മാറിയപ്പോൾ കോടതിയിൽ വാദിച്ചിരുന്നു. പക്ഷേ ഡിഎൻഎ ടെസ്റ്റിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം തെളിഞ്ഞതോടെ ഈ കേസിൽ ട്രാവിസ് ശിക്ഷപ്പെട്ടത്. കേസിൽ സാമന്തയ്ക്ക് 9 മാസത്തെ പ്രൊബേഷനാണ് കോടതി വിധിച്ചത്.

  • Related Posts

    ഇൻഫ്ലുവൻസർ ഫാത്തിമ നസ്റീൻ അറസ്റ്റിലായ സംഭവം; യാഥാര്‍ഥ്യങ്ങൾ അറിയാെത പോകരുതെന്ന് അഖിൽ മാരാർ

    Spread the love

    Spread the loveകുടുംബങ്ങളെ ഇല്ലാതാക്കാൻ ലഹരി മരുന്ന് മാഫിയ കൂടെപ്പിടിച്ച മറ്റൊരു വിഭാഗമാണ് കപട പുരോഗമന വാദികളും കുടുംബം തകർക്കാൻ മാത്രം നടക്കുന്ന ചില സ്ത്രീ രൂപങ്ങളുമെന്ന ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ. ലഹരി മാഫിയ അവരുടെ വളം ആയി കാണുന്നത്…

    വേനൽക്കാലത്തെ ചൂടുകുരു മാറ്റാൻ പൗഡർ വേണ്ട; ഇതാ ഒരു ‘കൂൾ’ പ്ലാൻ

    Spread the love

    Spread the loveവേനൽക്കാലത്തെ കഠിനമായ ചൂടിലും ഈർപ്പമുള്ള കാലാവസ്ഥയിലും ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന ചർമ്മപ്രശ്നമാണ് ചൂടുകുരു അഥവാ മിലിയാരിയ. ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ നാളികൾ അടഞ്ഞുപോകുകയും, വിയർപ്പ് പുറത്തേക്ക് വരാൻ കഴിയാതെ ചർമ്മത്തിനടിയിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.…

    Leave a Reply

    Your email address will not be published. Required fields are marked *