ബാറിൽ വച്ച് സംഘർഷം, 2 ദിവസത്തിന് ശേഷം വീണ്ടും തർക്കം; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു

Spread the love

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ രാത്രി നടന്ന സംഘര്‍ഷത്തില്‍ യുവാവിനെ താക്കോല്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പനയങ്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിനു സമീപമാണ് സംഭവം. രണ്ടു ദിവസം മുന്‍പ് കാട്ടാക്കടയിലെ ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രി കിള്ളിയില്‍ രാഹുലും മറ്റൊരാളും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. ഇതിനിടയിലാണ് രാഹുലിന്റെ വാരിയെല്ലിനു സമീപത്തായി താക്കോല്‍ കൊണ്ടു കുത്തേല്‍ക്കുന്നത്.

 

കുത്തേറ്റതിനുശേഷവും രാഹുല്‍ അവിടെ തന്നെ തുടര്‍ന്നിരുന്നു. തന്നെ ആരോ കുത്തിയെന്നു രാഹുല്‍ നാട്ടുകാരോടു പറയുകയും ചെയ്തു. തുടര്‍ന്ന് ശ്വാസതടസം ഉള്‍പ്പെടെ നേരിട്ടതോടെ നാട്ടുകാര്‍ ഇയാളെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താക്കോല്‍ തുളച്ചുകയറി ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണു റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടാക്കട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

  • Related Posts

    ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the loveകൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.   ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക്…

    പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

    Spread the love

    Spread the loveഎടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *