സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

Spread the love

കൊച്ചി : നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ച് കോതമംഗലം പൊലീസാണ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

 

 

അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി.

 

സിപിഎം- ലീഗ്, സിപിഐഎം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തുവന്നത്.

  • Related Posts

    പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

    Spread the love

    Spread the loveകൊച്ചി: പാമ്പുകളെ കൊല്ലുന്നത് കുറ്റകൃത്യമാണെന്ന് സര്‍പ്പ ആപ്പിന്റെ സംസ്ഥാന നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ വൈ മുഹമ്മദ് അന്‍വര്‍. പാമ്പു കടിയേറ്റാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തെക്കുറിച്ചും അദ്ദേഹം ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍…

    പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

    Spread the love

    Spread the loveകണ്ണൂർ ∙ ചെറുപുഴയ്ക്ക് അടുത്ത പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിന്റെ (45) മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. പിതാവ്…

    Leave a Reply

    Your email address will not be published. Required fields are marked *