വിമാനത്തിനുള്ളിൽവച്ച് അസ്വസ്ഥത; ചെന്നൈയിൽ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്

Spread the love

ചെന്നൈ ∙ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിന്റെ ലാൻഡിങ്ങിനു പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവേ താൽക്കാലികമായി അടച്ചു.

 

ഷാർജയിൽ നിന്നുള്ള G9-471 വിമാനം പുലർച്ചെ 3.23 നാണ് ചെന്നൈയിൽ ലാൻഡ് ചെയ്തത്. വിമാനം ടാക്സിവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കെ, പുലർച്ചെ 3.25 ഓടെ പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീൻ (29) എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ പ്രധാന റൺവേ ഉടൻ അടച്ചു. പുലർച്ചെ 4.35 ഓടെയാണ് റൺവേ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.

 

റൺവേ അടച്ചതിനെത്തുടർന്ന് ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അഹമ്മദാബാദ്, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങൾ 40 മിനിറ്റോളം വൈകി. ഷാർജയിലേക്കുള്ള മടക്ക വിമാനം മൂന്നു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. എയർലൈൻ ജീവനക്കാർ പിടികൂടിയ യാത്രക്കാരനെ പൊലീസിനു കൈമാറി. തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സുരക്ഷാ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. റൺവേ അടച്ച സമയത്ത് ചില വിമാനങ്ങൾ സെക്കൻഡറി റൺവേ വഴി തിരിച്ചുവിട്ടതിനാൽ വലിയ തോതിലുള്ള യാത്രാ തടസങ്ങൾ ഒഴിവായി.

  • Related Posts

    പൊട്ടിക്കരഞ്ഞ് ജഡ്ജി, ജുഡീഷ്യൽ ഓഫിസറായ ഭാര്യയുമായി വഴക്ക്; അമന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

    Spread the love

    Spread the loveന്യൂഡൽഹി ∙ സൗത്ത് ഡ‍ൽഹിയിലെ സഫ്ദർജങ് ഏരിയയിലെ വസതിയിൽ ജഡ്ജിയായ അമൻ കുമാർ ശർമയെ (30) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തൊഴിലിടത്തിലും…

    3 വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്നസംഭവം: മൃതദേഹവുമായി പ്രതിഷേധം; 4 മണിക്കൂർ ദേശീയപാത തടസ്സപ്പെട്ടു

    Spread the love

    Spread the loveപുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്നുവയസ്സുകാരിയെ 65-വയസ്സുകാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ശനിയാഴ്ച പ്രതിഷേധത്തിനിറങ്ങിയത്. ഇതോടെ മുംബൈ-ബെംഗളൂരു ദേശീയപാതയിൽ നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.   നവാല…

    Leave a Reply

    Your email address will not be published. Required fields are marked *