മകളെ കുടുക്കി: മോണലിസയുടെ പിതാവ് തിരിച്ചെത്തിക്കാൻ സർക്കാരിനെ സമീപിച്ചു
ഭോപാൽ ∙ കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു.മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത്…
എല്‍പിജി ക്ഷാമം രൂക്ഷം; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ…
പതാക പുതച്ച് കാമുകിക്കൊപ്പം കിടന്നു; ദേശീയ പതാകയെ അപമാനിച്ചെന്ന് ഹാർദിക്കിനെതിരെ പരാതി
പുണെ: അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിനു ശേഷം ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി. ഫൈനലിനു ശേഷം നടന്ന വിജയാഘോഷങ്ങൾക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള പ്രധാന ആരോപണം. പുണെ ആസ്ഥാനമാക്കി…
ഹരീഷ് റാണെയുടെ ദയാമരണം:വാദിച്ചു ജയിച്ച് മലയാളി അഭിഭാഷക
ന്യൂഡൽഹി ∙ മകനു ‘നിശ്ചലജീവിതത്തിൽ’നിന്നു മോചനം അനുവദിക്കണമെന്ന അച്ഛന്റെ പ്രാർഥന സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ മുന്നിൽ നിന്നതു മലയാളി അഭിഭാഷക രശ്മി നന്ദകുമാർ. കോടതി ദയാമരണം അനുവദിച്ച ഹരീഷ് റാണെയുടെ പിതാവിനു വേണ്ടി ഹാജരായ രശ്മി നടത്തിയ ഇടപെടലുകൾ നിർണായകമായി. …
മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്ത് വിജയ്
സംവിധായകനായ എസ്.എ.ചന്ദ്രശേഖറിന്റെയും ഗായികയായ ശോഭയുടെയും മകനാണ് നടൻ വിജയ്. തന്റെ മാതാപിതാക്കളുമായി വളരെയടുത്ത ബന്ധമായിരുന്നു വിജയ്ക്ക്. എന്നും ബഹുമാനത്തോടെയും ആദരവോടെയും മാത്രമേ തന്റെ മാതാപിതാക്കളെക്കുറിച്ച് അദ്ദേഹം സംസാരിക്കാറുമുള്ളൂ. എന്നാൽ, ഒരിക്കൽ അവർക്കെതിരെ താരം തിരിഞ്ഞു. 2021-ലാണ് സംഭവം. വിജയ്‌യുടെ മാതാപിതാക്കൾ…
കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിൽ; അഭയംതേടി തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍
തിരുവനന്തപുരം∙ കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ്…
13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; നിയമനിർമാണം വേണമെന്നും സുപ്രീംകോടതി; സുപ്രധാന വിധി
ന്യൂഡൽഹി: പതിമൂന്നു വർഷമായി അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി. 2013 മുതൽ വെന്റിലേറ്റർവഴി ജീവൻ നിലനിർത്തുന്ന യുവാവിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ…
‘വേണ്ടത്ര പഠനം നടത്തിയിട്ടില്ല’; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: വയനാട് തുരങ്കപാത വയനാട് തുരങ്കപാത (ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി) നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി…
എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന; കോളടിച്ചത് കമ്പനികൾക്ക്
രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും. രാജ്യത്ത് ചില…
മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്ത്’;* *രൂക്ഷ വിമർശനവുമായി ജെബി മേത്തർ
ന്യൂഡൽഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജെബി മേത്തർ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവർ ചോദിച്ചു. ഗണേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം വേണം. മന്ത്രിയുടെ ഭാര്യക്ക് സംരക്ഷണം ഒരുക്കണം.…
















