മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ 

Spread the love

 

പുൽപ്പള്ളി: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പുൽപ്പള്ളി, വാക്കയിൽ വീട്ടിൽ, അനന്റ് സെബാസ്റ്റ്യനെ(19)യാണ് പുൽപ്പള്ളി പോലീസ് എറണാകുളം, കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ മാർച്ചിൽ പിടികൂടിയിരുന്നു.

 

ഫെബ്രുവരി 26 രാത്രിക്കും 27ന് പുലർച്ചെക്കുമിടയിലുമുള്ള സമയത്താണ് പാടിച്ചിറ, പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഉടമസ്ഥയിലുള്ള ഷെഡ്ഡിൽ മോഷണം നടന്നത്. ഷെഡിന്റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറി മൂന്ന് ക്വിന്റലോളം വരുന്ന ആറു ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്. മോഷണ വിവരം അറിഞ്ഞയുടൻ സംഭവസ്ഥലം സയന്റിഫിക്ക് ഓഫീസർ, ഫിംഗർപ്രിന്റ് എക്സ്പേർട്ട് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി. പിന്നീട് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടെത്തി. പാളക്കൊല്ലി, വാടാനക്കവല, ചെമ്പകപ്പുരയില്‍ വീട്ടിൽ സി.എസ്. അനൂപ്(22), ചെറ്റപ്പാലം, താന്നിത്തെരുവ്, തെക്കേപ്പീടികയില്‍ വീട്, നൗഫല്‍ നൗഷാദ്(22), ചെറ്റപ്പാലം, താന്നിത്തെരുവ്, ചെവിടക്കന്‍ പാറക്കല്‍ വീട്, മുഹമ്മദ് സിനാന്‍(18) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനൂപും നൗഫലും ലഹരി കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.വി മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

  • Related Posts

    കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveതമിഴ്‌നാട് സ്വദേശിയായ മതിയഴകൻ എന്ന മധു ആണ് അപകടത്തിൽപ്പെട്ടത്. മൈലമ്പാടിയിൽ കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടിയതിനെ തുടർന്ന് 15 മീറ്റർ താഴ്‌ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മധുവിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ…

    വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. അന്നമ്മ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ്…

    Leave a Reply

    Your email address will not be published. Required fields are marked *