പാമ്പുകടി മരണങ്ങളിൽ പൊരുത്തക്കേട്: വനംവകുപ്പിന് 86, ആരോഗ്യവകുപ്പിന് 4

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണത്തിൽ വനം–ആരോഗ്യ വകുപ്പുകളുടെ കണക്കുകളിൽ പൊരുത്തക്കേട്. കഴിഞ്ഞ 3 വർഷത്തിനിടെ 86 പേർ പാമ്പുകടിയേറ്റ് മരിച്ചെന്ന് വനംവകുപ്പ് പറയുമ്പോൾ, 4 പേർ മാത്രമാണു മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കണക്കു നൽകിയത്. പാമ്പുവിഷബാധയെ രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈഡ് ഡിസീസസ്) ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും പാമ്പുകടിയേറ്റുള്ള മരണങ്ങളെക്കുറിച്ചു കൃത്യമായ കണക്കുകൾ ആരോഗ്യവകുപ്പിനില്ലെന്നാണ് ആരോപണം.

 

2023–24 വർഷങ്ങളിൽ 34 പേരും 2024–25ൽ 34 പേരും 2025–26ൽ 18 പേരും പാമ്പുകടിയേറ്റു മരിച്ചെന്നു വനംവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. എന്നാൽ, 2024ൽ ഒരാളും 25ൽ 3 പേരും മാത്രമാണ് മരിച്ചതെന്നും 2023ൽ മരണങ്ങളൊന്നുമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 2023ൽ ആണ് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പാമ്പുകടി വിഷബാധയെ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

  • Related Posts

    തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്.   രണ്ടു ചെറിയ കുട്ടികള്‍…

    മുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മുന്‍ കളക്ടറും ഡിഎഫ്ഒയും ഉള്‍പ്പെടെ ആറു പേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ലാ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള,…

    Leave a Reply

    Your email address will not be published. Required fields are marked *