പണം ആവശ്യപ്പെട്ട് ഭീഷണി, കാറിൽ കയറി യുവതിക്കു നേരെ ലൈംഗികാതിക്രമം; കോൺസ്റ്റബിൾ അറസ്റ്റിൽ

Spread the love

ചെന്നൈ ∙ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ബസന്ത് നഗർ ബീച്ചിനു സമീപം കാറിലിരിക്കുകയായിരുന്ന എൻജിനീയറിങ് വിദ്യാർഥിനിയെയും ആൺ സുഹൃത്തിനെയുമാണ് മദ്രാസ് ഹൈക്കോടതി കോംപ്ലക്സ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ജോസഫ് ആക്രമിച്ചത്.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി എട്ടു മണിയോടെ കാറിനു സമീപമെത്തിയ ജോസഫ്, ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജ ഐഡന്റിറ്റി കാർഡ് കാണിച്ച് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. കേസെടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട ഇയാൾക്ക്, യുവതി ഓൺലൈനായി 3,000 രൂപ കൈമാറി. തുടർന്ന് ബസന്ത് നഗറിലെ എടിഎമ്മിലേക്ക് സുഹൃത്തിനെ പറഞ്ഞുവിട്ട് 8,000 രൂപ കൂടി പിൻവലിപ്പിച്ചു. സുഹൃത്ത് എടിഎമ്മിൽ പോയ സമയത്ത് കാറിൽ യുവതിയോടൊപ്പം ഇരുന്ന ജോസഫ് അവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

 

പണം വാങ്ങിയ ശേഷം ഇയാൾ സ്വന്തം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസം രാവിലെ യുവതി വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശാസ്ത്രി നഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ എടിഎമ്മിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

  • Related Posts

    ‘ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ, 3 പേരുമായി ബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിചെയ്യുന്ന സീതാറാം (36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്. യുവാവിന്റെ മരണത്തിനു കാരണം ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സീതാറം എഴുതിയ…

    കോഴിക്കറിയിൽ തൂവൽ, ചോര, ചോറിൽ പാറ്റ; മൈസൂരിൽ മലയാളി വിദ്യാർഥികൾക്ക് ദുരിതം: മെസ് അടപ്പിച്ചു

    Spread the love

    Spread the love    മൈസൂരു∙ മൈസൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തൂവലും ചോരയും പ്ലാസ്റ്റിക്കും പാറ്റയും കണ്ടെത്തിയതായി വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *