വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി

Spread the love

മേപ്പയ്യൂര്‍: ഓംനി വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെയും ഹാന്‍സ് കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി സ്വദേശികളായ നൗഫല്‍, സി.ജെ.ജിജോ, കാര്‍ത്തിക പള്ളി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. അഞ്ച് ലക്ഷത്തോളം വിലവരുന്ന എട്ടായിരം പാക്കറ്റ് ഹാന്‍സാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മൈസൂരില്‍ നിന്നും പച്ചക്കറി ശേഖരിച്ച് വില്‍പ്പനയുടെ മറവിലാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ മഞ്ഞക്കുളത്തുനിന്നുമാണ് ഇവർ പിടിയിലായത്. വടകര റൂറല്‍ എസ്.പി ഫറാഷ് ടി.യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി അഗസ്റ്റിന്‍.ടിയുടെ മേല്‍നോട്ടത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്.ബി.സി, എസ്.സി.പി.ഒമാരായ വിനീഷ് തയ്യുള്ളതില്‍, ശോഭിത്ത് ടി.കെ, സിഞ്ചുദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

  • Related Posts

    പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽ

    Spread the love

    Spread the loveബത്തേരി വേങ്ങൂർ ബ്ലാങ്കര അസിസിന്റെ മകൻ റിസ്‌വാൻ സാബിത്തിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്‌ച ഒരുമണിയോടെ വീട്ടിൽ നിന്ന് വേങ്ങൂരിലേക്ക് വരുന്നതിനിടെയാണ് സംഭവം. ശരീരത്തിൽ കഴുത്തിന് പിൻഭാഗത്തും പുറത്തുമാണ് പൊള്ളലേറ്റ പാടുകളുള്ളത്.

    അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍ പിടിച്ചെടുത്തു

    Spread the love

    Spread the love  കൽപ്പറ്റ: വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *