ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം:സംഭവം വയനാട്ടിൽ

ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം. വെള്ളമുണ്ടയിലെ ബുക്ക് ഇന്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. പാര്‍സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയില്‍ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം.യുവാവ് ഹോട്ടല്‍ ജീവനക്കാരെ തല്ലുകളും അസഭ്യം പറയുകയും മേശയും കസേരകളും എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍…

കല്പറ്റ യിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം..കാരിയമ്പടി സ്വദേശി നിഹാസ് 19 വയസ്സ്, ബത്തേരി സ്വദേശിഫാസിൽ 19…

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് പോക്സോ കേസിൽ ജീവപര്യന്തം തടവ്

മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പിതാവായ പ്രതി കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്.ഗർഭിണിയായ 12 വയസ്സുകാരി പ്രസവിച്ചതിന് ശേഷം നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് പിതാവാണ് മകളെ പിഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് തെളിഞ്ഞത്. പോക്സോ കേസുകൾക്കായുള്ള…

അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു

  വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.   പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന…

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

  കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ…

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

    മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും ഉറപ്പാക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി…

ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിശിക തീർക്കണം: കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി എം.പി.

  കല്പറ്റ: ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കോൺട്രാക്ടർമാർക്ക് നൽകേണ്ട കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിലിന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. ചെയ്ത പ്രവർത്തികളുടെ പണം കുടിശിക നിൽക്കുന്നതിനാൽ നിരവധി പ്രവർത്തനങ്ങൾ…

എക്സൈസ് റെയിഡിൽ 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി

മുട്ടിൽ:കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു.പി. അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി   കേസ് രജിസ്റ്റർ ചെയ്തു.കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ കുറിച്ചുള്ള…

പോലീസ് മേധാവിക്കുൾപ്പെടെ ജില്ലയിൽ ആറ് പേർക്ക് ബാഡ്‌ജ് ഓഫ് ഹോണർ

  കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസിനടക്കം ജില്ലയില്‍ ആറ് പേര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര്‍പുരസ്‌കാരം. കല്‍പ്പറ്റ ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയില്‍, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്,…

കൂളിവയലില്‍ വാഹനാപകടം: പൊലിഞ്ഞത് മൂന്ന് ജീവനുകൾ

കൂളിവയല്‍: തിങ്കളാഴ്ച പനമരം കൂളിവയലില്‍ വെച്ച് കെ. എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ സ്വദേശികളായ അജിജുര്‍ റഹ്മാന്റെയും,…