16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Spread the love

കാസര്‍കോട്: കാസര്‍കോട് അഴീക്കാലില്‍ ശൈശവ വിവാഹം. 16 വയസ്സുള്ള പെണ്‍കുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. സംഭവത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.

 

വരന്‍ സാബിര്‍ ഷെയ്ക്ക്, പെണ്‍കുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാല്‍ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീന്‍, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം വരനെതിരെ മാത്രമായിരുന്നു കേസ്. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മറ്റുള്ളവരുടെ പേരില്‍കൂടി കേസെടുത്തത്.

 

ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാല്‍ ജുമാമസ്ജിദില്‍ വിവാഹം നടന്നത്. ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിര്‍ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയുടെ നാട്ടില്‍ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ മഹല്ല് കമ്മിറ്റി ഇതിനെ എതിര്‍ത്തു. ഇതോടെയാണ് യുവാവിന്റെ നാട്ടിലേക്ക് വിവാഹം മാറ്റിയത്.

 

ചൈല്‍ഡ് ലൈന് വിവരം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടന്നിരുന്നു. ബാല വിവാഹ നിരോധന ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചന്തേര പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

  • Related Posts

    ‘അവിടെ പതിനായിരം വണ്ടിയെങ്കിലും ഉണ്ടല്ലോ,അതൊക്കെ കത്തണ്ടേ; ചൂട് കൂടിയതുകൊണ്ടല്ല ബൈക്കിന് തീപിടിച്ചത്’

    Spread the love

    Spread the loveകൊച്ചിയില്‍ പഴങ്ങനാട് ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ സീറ്റ് കത്തിയത് ചൂട് കൊണ്ടല്ലെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. ഒരു ബൈക്ക് മാത്രം അത്തരത്തില്‍ കത്താനുള്ള സാധ്യത വിദൂരമാണ്. ചൂട് കൂടിയതുകൊണ്ടാണ് പാമ്പുകള്‍ പുറത്തിറങ്ങുന്നതെന്ന ധാരണയും…

    റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

    Spread the love

    Spread the love  കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി.…

    Leave a Reply

    Your email address will not be published. Required fields are marked *