മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാൻ നീക്കം; പ്രതിഷേധവുമായി നൂൽപ്പുഴ പഞ്ചായത്തും നാട്ടുകാരും

Spread the love

സുൽത്താൻ ബത്തേരി: 13 ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലടച്ച ‘താത്തൂർ ടസ്കർ വൺ’ എന്ന മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാനുള്ള വനംവകുപ്പിന്റെ നീക്കം നൂൽപ്പുഴയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. നിലവിൽ തുമ്പിക്കൈക്ക് പരിക്കുള്ള ആനയെ പന്തിയിൽ ചികിൽസിച്ചു വരികയാണ്. മുറിവ് ഭേദമായാൽ ആനയെ വനത്തിലേക്ക് തന്നെ തിരിച്ചുവിടാനാണ് വനംവകുപ്പിന്റെ ആലോചന.

 

വടക്കനാട് പച്ചാടിയിൽ രജീവ് എന്ന കർഷകനെ കൊലപ്പെടുത്തുകയും വടക്കനാട്, വള്ളുവാടി

മേഖലകളിൽ നിരന്തരം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ആനയെ

തുറന്നുവിടുന്നതിനെതിരെ നൂൽപ്പുഴ

ഗ്രാമപഞ്ചായത്തും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായി

രംഗത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക്

വിടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി വാദികളും, തുറന്നുവിടരുതെന്ന്

ആവശ്യപ്പെട്ട് നാട്ടുകാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആനയെ പിടികൂടിയതിനെ

തുടർന്ന് രൂപീകരിച്ച സാങ്കേതിക സമിതിയുടെ തീരുമാനം അനുസരിച്ചായിരിക്കും

വനംവകുപ്പിന്റെ അടുത്ത നടപടി.

 

മനുഷ്യരെ കൊന്നിട്ടുള്ള പ്രശ്നക്കാരായ ആനകളെ തടവിൽ സൂക്ഷിക്കണമെന്ന് കേന്ദ്ര

മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ ഉണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി

ചൂണ്ടിക്കാട്ടുന്നു. ആനയെ തുറന്നുവിടുകയാണെങ്കിൽ തന്നെ

ചുരുങ്ങിയത് 300 കിലോമീറ്റർ ദൂരെയെങ്കിലും കൊണ്ടുപോയി

വിടണമെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് ആനയെ വയനാട്ടിൽ തന്നെ

തുറന്നുവിടാൻ നീക്കം നടക്കുന്നത്. 25,000-ത്തോളം ജനങ്ങളുടെ സുരക്ഷ

മുൻനിർത്തി ആനയെ കാട്ടിലേക്ക് തുറന്നുവിടരുത് എന്നാണ്

നാട്ടുകാരുടെ ആവശ്യം.

  • Related Posts

    വീടുപണി മുടങ്ങി; ഏഴു വർഷമായി ഷെഡിൽ ദുരിതജീവിതം നയിച്ച് ഒരു ഗോത്രകുടുംബം

    Spread the love

    Spread the loveനൂൽപ്പുഴ: മഴനനയാതെ കയറിക്കിടക്കാൻ ഒരിടമെന്ന സ്വപ്നം ഏഴു വർഷം പിന്നിടുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിലെ കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ സിന്ധുവിനും കുടുംബത്തിനും അത് അപ്രാപ്യമായി തുടരുന്നു. പട്ടികവർഗ്ഗ വകുപ്പ് ഏഴു വർഷം മുൻപ് അനുവദിച്ച വീടിന്റെ പണി ഭിത്തി വരെ…

    മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ 

    Spread the love

    Spread the love  പുൽപ്പള്ളി: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പുൽപ്പള്ളി, വാക്കയിൽ വീട്ടിൽ, അനന്റ് സെബാസ്റ്റ്യനെ(19)യാണ് പുൽപ്പള്ളി പോലീസ് എറണാകുളം, കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ…

    Leave a Reply

    Your email address will not be published. Required fields are marked *