പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു; കർഷകന് കൃഷിയിടത്തിൽ ദാരുണാന്ത്യം

Spread the love

അങ്ങാടിപ്പുറം (മലപ്പുറം) ∙ പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റുള്ള മരണമെന്നാണു പ്രാഥമിക നിഗമനം. അബ്ദുൽ അസീസിന്റെ മൃതദേഹത്തിനു സമീപം ഒരു പന്നിയെ ചത്തനിലയിൽ കണ്ടെത്തി.

 

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ആളൊഴിഞ്ഞ കൃഷിയിടത്തിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടത്. ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയായിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ കുഞ്ഞിമൊയ്‌തു. മാതാവ്: ആസ്യ.

  • Related Posts

    റെജിയെ നിലത്തു വീഴ്ത്തി കഴുത്തില്‍ ചവിട്ടി, തോര്‍ത്തു മുറുക്കി, അമ്മയെ മുഖത്ത് ഇടിച്ചു വീഴ്ത്തി; കൊലപ്പെടുത്തിയത് അതിക്രൂരമായി

    Spread the love

    Spread the loveനെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ സജിയുടെ മൊഴി പുറത്ത്. അമ്മ മേരിക്കുട്ടിയേയും സഹോദരന്‍ റെജിയേയും കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതം. ഏപ്രില്‍ നാലിന് രാത്രിയിലാണ് വീട്ടില്‍ വെച്ച് കൊലപാതകം നടന്നത്. സ്വത്തിനെച്ചൊല്ലി സജിയും സഹോദരനും തമ്മില്‍ മുമ്പേ…

    പാൽവില നാലു രൂപ കൂടും; പ്രഖ്യാപനം ഇന്ന്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാൽ വില കൂട്ടണമെന്ന മിൽമ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു. തിരുവനന്തപുരത്ത്‌ ഇന്നു ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയ വില പ്രഖ്യാപിക്കും.   പാൽ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *