കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍; കാന്‍സര്‍ ബാധിതനായ യുവാവിനെ കാണാനില്ല, പരാതി

Spread the love

കോഴിക്കോട്: കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരി പുതുപ്പാടി സ്വദേശി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്റെ മകന്‍ നിഷാല്‍ സല്‍മാനെ(22) യാണ് കാണാതായത്.

 

ഇന്ന് രാവിലെ 10.30 മുതല്‍ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി സല്‍മാന്‍ ചികിത്സയിലായിരുന്നു. കാലിലായിരുന്നു രോഗം കണ്ടെത്തിയത്. ഇത് ശ്വാസകോശത്തിലേക്കും പടരുന്ന അവസ്ഥയിലായതിനാല്‍ കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

 

ഈ മനോവിഷമത്തില്‍ എവിടേക്കെങ്കിലും പോയതാകാം എന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഫോണ്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ സല്‍മാനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

  • Related Posts

    പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു തകർത്ത നിലയിൽ; ഉള്ളിൽ വളർത്തു താറാവ്

    Spread the love

    Spread the loveകൊച്ചി∙ നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു തകർത്ത നിലയിൽ കണ്ടെത്തി. കാർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ വളർത്തു താറാവ്, മുയൽ എന്നിവയും തുറന്നു കിടന്ന ബാഗിൽ കത്തി, ചുറ്റിക തുടങ്ങിയവയും ഉണ്ടായിരുന്നു. പുലർച്ചെയാണ് സംഭവമെന്നു കരുതുന്നു.…

    കുസാറ്റിലെ ബിടെക് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

    Spread the love

    Spread the loveകൊച്ചി ∙ കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ്. ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ…

    Leave a Reply

    Your email address will not be published. Required fields are marked *