ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് മരിച്ചത്. സംഭവത്തിൽ അൽമയുടെ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അൽമയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു സഹോദരന്റെ വീട്ടിൽച്ചെന്ന് അറിയിക്കുകയായിരുന്നു. രാവിലെ ആയിരുന്നു സംഭവം. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.

 

പിഎസ്എസി പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകനാണ് വിഷ്ണു. ഒൻപത് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും മക്കളില്ല. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

  • Related Posts

    മുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മുന്‍ കളക്ടറും ഡിഎഫ്ഒയും ഉള്‍പ്പെടെ ആറു പേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ലാ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള,…

    രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല; KSRTC-ക്ക് 30,000 രൂപ പിഴ

    Spread the love

    Spread the loveമലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീൻ തൃശ്ശൂർ ആമ്പല്ലൂരിൽനിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *