പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്

Spread the love

കോഴിക്കോട് ∙ താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് പാമ്പുകടിച്ചത്.

 

ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  • Related Posts

    ശബരിമല നട അടച്ച സമയത്തെ വിഡിയോ യുട്യൂബിൽ; യുവാവിനെതിരെ കേസ്

    Spread the love

    Spread the loveപത്തനംതിട്ട∙ ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ യുട്യൂബർക്ക് എതിരെ കേസെടുത്ത് പമ്പ പൊലീസ്. ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നാണു ചെങ്ങറ സ്വദേശിയായ…

    കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; യുവതിയും യുവാവും ആത്മഹത്യ ചെയ്തു

    Spread the love

    Spread the loveതിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് മിത്രനികേതന്‍ സ്വദേശികളായ ഷിബിന്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *