കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്

Spread the love

തമിഴ്‌നാട് സ്വദേശിയായ മതിയഴകൻ എന്ന മധു ആണ് അപകടത്തിൽപ്പെട്ടത്. മൈലമ്പാടിയിൽ കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടിയതിനെ തുടർന്ന് 15 മീറ്റർ താഴ്‌ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മധുവിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കിണറുപണി കരാറുകാരനായ ഇയാൾ മീനങ്ങാടിയിൽ കഴിഞ്ഞ 30 വർഷത്തോളമായി താമസിച്ചുവരികയാണ്.

  • Related Posts

    മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ 

    Spread the love

    Spread the love  പുൽപ്പള്ളി: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പുൽപ്പള്ളി, വാക്കയിൽ വീട്ടിൽ, അനന്റ് സെബാസ്റ്റ്യനെ(19)യാണ് പുൽപ്പള്ളി പോലീസ് എറണാകുളം, കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ…

    വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. അന്നമ്മ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ്…

    Leave a Reply

    Your email address will not be published. Required fields are marked *