തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

Spread the love

കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്.

 

രണ്ടു ചെറിയ കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയുടെ തലയണയുടെ ഭാഗത്തു നിന്നാണ് രാവിലെ പാമ്പിനെ കണ്ടെത്തുന്നത്. കുട്ടികള്‍ ഉണര്‍ന്നപ്പോഴാണ് പാമ്പിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടു.

 

അതിനുശേഷം അയല്‍ക്കാരുടെ സഹായത്തോടെ വീട് മുഴുന്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു മുറിയില്‍ നിന്നും പാമ്പിനെ കണ്ടെത്തുകയായിരുന്നു. അഞ്ചു പാമ്പുകളെയാണ് വീടിനുള്ളില്‍ നിന്നും കണ്ടെടുത്തത്. ടൈല്‍ വിരിച്ച, ചുമര്‍ തേച്ച കോണ്‍ക്രീറ്റ് വീടിനുള്ളില്‍ എങ്ങനെയാണ് പാമ്പ് അകത്തു കയറിയതെന്ന ആശങ്കയിലാണ് വീട്ടുകാര്‍.

  • Related Posts

    മുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മുന്‍ കളക്ടറും ഡിഎഫ്ഒയും ഉള്‍പ്പെടെ ആറു പേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ലാ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള,…

    ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് മരിച്ചത്. സംഭവത്തിൽ അൽമയുടെ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൽമയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു സഹോദരന്റെ വീട്ടിൽച്ചെന്ന് അറിയിക്കുകയായിരുന്നു. രാവിലെ ആയിരുന്നു സംഭവം. തുടർന്ന് പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *