വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം

Spread the love

 

കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വെച്ചപ്പോൾ യുവാവ് ഓടി മറഞ്ഞതായാണ് പെൺകുട്ടി വ്യക്തമാക്കിയത്.

കോഴിക്കോട് താമരശ്ശേരി കാരാടി പാൽ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം സസ്യയ്ക്ക് 6.30 ഓടെയാണ് സംഭവം. മാതാവും ബാങ്ക് ജീവനക്കാരിയായ മകളും, രണ്ടാം വർഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിയുമാണ് വീട്ടിൽ താമസം. സംഭവ സമയം വിദ്യാർത്ഥിനിയും പ്രായമായ മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിൻ്റെ പുറകുവശത്തെ വാതിലിലൂടെയാണ് ഇയാൾ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം.

  • Related Posts

    ബാറിൽ വച്ച് സംഘർഷം, 2 ദിവസത്തിന് ശേഷം വീണ്ടും തർക്കം; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു

    Spread the love

    Spread the loveതിരുവനന്തപുരം∙ കാട്ടാക്കടയില്‍ രാത്രി നടന്ന സംഘര്‍ഷത്തില്‍ യുവാവിനെ താക്കോല്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പനയങ്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി…

    പാമ്പു കടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പ്; ഒന്നല്ല, രണ്ട്; വീടിന്റെ തറ പൊളിക്കും

    Spread the love

    Spread the loveമറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *