ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയിൽ

Spread the love

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

നാട്ടുകാരുടെയും പൊലീസിന്റെയും അന്വേഷണം പുരോഗമിക്കവെയാണ് വെള്ളിയാഴ്ച്ച രാവിലെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂല്‍പ്പുഴ പൊലീസ് തുടര്‍ നടപടികള്‍ സ്വീകിരിച്ചുവരികയാണ്. സംഭവമറിഞ്ഞ് നെന്മേനി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

 

 

  • Related Posts

    വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the love    വടുവൻചാൽ -: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് വടുവൻഞ്ചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു വെച്ച 16.500…

    അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍ – പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍

    Spread the love

    Spread the love  കല്‍പ്പറ്റ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി, പാടിച്ചിറ,…

    Leave a Reply

    Your email address will not be published. Required fields are marked *