യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Spread the love

തൃശ്ശൂർ∙ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദ് പൊലീസ് കസ്റ്റഡിയിൽ. കൊലപാതകമാണെന്നാണ് സൂചന.

 

ഇന്ന് രാവിലെയായിരുന്നു സംഭവം. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. വീട്ടിൽ ഭർത്താവുമായി ഉണ്ടായ വഴക്കിന് ശേഷം ഭർത്താവിന്റെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഭർത്താവിന്റെ അമ്മയും നാട്ടുകാരുമാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

വീട്ടിൽനിന്ന് പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

  • Related Posts

    കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ ചിറ്റാരിക്കാൽ എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.   തിങ്കളാഴ്ചാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ…

    സദ്യയ്‌ക്കൊപ്പം ‘ഭാഗ്യവും’ വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് ‘കാരുണ്യ ലോട്ടറി’ സമ്മാനിച്ച് കുടുംബം

    Spread the love

    Spread the loveതിരുവനന്തപുരം: കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എന്തായിരിക്കും മനസിലുണ്ടാവുക? സദ്യ കഴിക്കണം, വധുവരന്മാര്‍ക്ക് ആശംസ അറിയിക്കണം, ഇതൊക്കെയായിരിക്കും. അത് തന്നെയായിരുന്നു ബുധാനാഴ്ച ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്കാരത്തിന് പോയവരുടേയും മനസില്‍. എന്നാല്‍ അവരെ കാത്തിരുന്നത് ഒരു സര്‍പ്രൈസായിരുന്നു.  …

    Leave a Reply

    Your email address will not be published. Required fields are marked *