കളഞ്ഞുകിട്ടിയ 3 ലക്ഷം രൂപ തിരികെ നൽകി ലോട്ടറിത്തൊഴിലാളി

Spread the love

കൂത്തുപറമ്പ് ∙ റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ 3 ലക്ഷം രൂപ ലോട്ടറിത്തൊഴിലാളി തിരികെ നൽകി. കൂത്തുപറമ്പ് ടൗണിൽ ലോട്ടറി തൊഴിലാളിയായ നരവൂരിലെ സി.സുബീഷിനാണ് പണം കളഞ്ഞു കിട്ടിയത്. കൂത്തുപറമ്പ് സഹ.റീജനൽ ബാങ്ക് ജീവനക്കാരൻ സി.വി.ജിതേഷിന്റെ പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ആലക്കണ്ടി കോംപ്ലക്സിന് സമീപം കാർ നിർത്തി സുഹൃത്തുമായി സംസാരിച്ചിരുന്നു. ഇതിനിടെ കാറിന്റെ ഡോർ തുറന്നടച്ചിരുന്നു. ഡോർ തുറന്നപ്പോൾ സഞ്ചിയിൽ പൊതിഞ്ഞ് സീറ്റിൽ വച്ച പണം താഴെ വീണത് ശ്രദ്ധിച്ചിരുന്നില്ല. വീണുകിട്ടിയ പണം സുബീഷ് കൂത്തുപറമ്പ് പൊലീസിൽ ഏൽപിച്ചിരുന്നു. അന്വേഷിച്ച് എത്തിയ ജിതേഷിന് പൊലീസ് സ്റ്റേഷനിൽ വച്ച് സുബീഷ് പണം കൈമാറി.

  • Related Posts

    ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the loveകൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.   ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക്…

    പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

    Spread the love

    Spread the loveഎടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *