വിവാഹത്തിന് മണിക്കൂറുകൾ മാത്രം; വിവാഹഘോഷയാത്രയിൽവച്ച് വരനെ വെടിവച്ചു കൊന്നു

Spread the love

ലക്നൗ∙ ഉത്തർപ്രദേശിൽ വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബദാവുർ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് വിവാഹിതനാകുന്നതിന് അൽപം മുൻപ് കൊല്ലപ്പെട്ടത്.

 

ബൈക്കിലെത്തിയ അക്രമികൾ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിർത്തത്. അയാൾക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിനു പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ഉടൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

  • Related Posts

    കാരണം തണ്ണിമത്തനല്ല; ആന്തരികാവയങ്ങൾ പച്ചനിറമായി, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

    Spread the love

    Spread the loveമുംബൈ∙ തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ്…

    രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

    Spread the love

    Spread the loveന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത…

    Leave a Reply

    Your email address will not be published. Required fields are marked *