ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

Spread the love

കൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.

 

ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങളിൽ പകുതി പിഴത്തുക നൽകിയാൽ മതിയാകും. വലിയ തുക പിഴയടക്കാൻ സാധിക്കാതിരുന്നവർക്കും സാങ്കേതിക കാരണങ്ങളിൽ കുരുങ്ങിയവർക്കും നിലവിലെ ഇളവ് ആശ്വാസമാകും.

 

ഈ മാസം 30 വരെയാണ് ഓഫർ ലഭ്യമാകുന്നത്. എറണാകുളം ജില്ലയിൽ ഏപ്രിൽ 27 മുതൽ 30 വരെ കലക്ട്രേറ്റിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിലാണ് അദാലത്ത് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 : 30 മുതൽ വൈകീട്ട് 5 വരെയാണ് അദാലത്ത് സമയം.

 

2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്കാണ് ഇളവ്. വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയപരിമിധിക്കുള്ളിൽ അടച്ചുതീർക്കാനാവാത്ത ചെല്ലാനുകളാണ് പകുതിതുകക്ക് തീർപ്പാക്കുക. എന്നാൽ കോടതി നേരിട്ട് കൈകാര്യം ചെയ്യുന്ന കേസുകളിൽ ഓഫ്ഫർ ബാധകമായിരിക്കില്ല.

  • Related Posts

    കളഞ്ഞുകിട്ടിയ 3 ലക്ഷം രൂപ തിരികെ നൽകി ലോട്ടറിത്തൊഴിലാളി

    Spread the love

    Spread the loveകൂത്തുപറമ്പ് ∙ റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ 3 ലക്ഷം രൂപ ലോട്ടറിത്തൊഴിലാളി തിരികെ നൽകി. കൂത്തുപറമ്പ് ടൗണിൽ ലോട്ടറി തൊഴിലാളിയായ നരവൂരിലെ സി.സുബീഷിനാണ് പണം കളഞ്ഞു കിട്ടിയത്. കൂത്തുപറമ്പ് സഹ.റീജനൽ ബാങ്ക് ജീവനക്കാരൻ സി.വി.ജിതേഷിന്റെ പണമാണ് കാർ…

    പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

    Spread the love

    Spread the loveഎടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *