താമരശ്ശേരി ചുരത്തിൽ നവീകരണം; അടുത്തയാഴ്ച തുടങ്ങും

Spread the love

താമരശ്ശേരി :ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു. ചുരത്തിൽ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. ഇതിൽ 6ാം വളവിന്റെ ഡിസൈൻ വർക്കിനാണ് അനുമതി ലഭിച്ചത്. 7,8 വളവുകളുടെ ഡിസൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണു വിവരം. 6ാം വളവ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർമാണ സാമഗ്രികളും മറ്റും കരാർ കമ്പനി ചുരത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

 

ഈ മൂന്നു വളവുകളിലും മരങ്ങൾ മുറിച്ച് മാറ്റി അരികുഭിത്തി കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിന് 22 കോടി രൂപയുടെ ടെൻഡർ ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്‌ഷൻ കമ്പനിയാണ് എടുത്തിരിക്കുന്നത്. ഈ വളവുകൾ വീതികൂട്ടുന്നതിനുള്ള വനഭൂമി വിട്ടു കിട്ടുന്നതിനു ദേശീയപാത വിഭാഗം വർഷങ്ങളായി നടത്തിവന്ന ശ്രമങ്ങൾ കഴിഞ്ഞ ഡിസംബറിലാണു ഫലം കണ്ടത്. വിട്ടുകൊടുത്ത സ്ഥലത്തെ മരങ്ങളുടെ വാല്യുവേഷനും മറ്റും നടത്തി വനം വകുപ്പ് നിർദേശിച്ച തുക അടച്ചിട്ടും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഭൂമി ദേശീയപാത വിഭാഗത്തിനു വിട്ടുകിട്ടിയത്. ഈ 3 വളവുകൾ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു തെല്ലൊരാശ്വസമാകുമന്നാണു പ്രതീക്ഷ.

  • Related Posts

    വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം

    Spread the love

    Spread the love  കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വെച്ചപ്പോൾ യുവാവ് ഓടി…

    പാമ്പു കടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പ്; ഒന്നല്ല, രണ്ട്; വീടിന്റെ തറ പൊളിക്കും

    Spread the love

    Spread the loveമറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *