കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; യുവതിയും യുവാവും ആത്മഹത്യ ചെയ്തു

Spread the love

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് മിത്രനികേതന്‍ സ്വദേശികളായ ഷിബിന്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

 

വെള്ളാണിക്കൽ പാറ സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടൈത്തിയത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

അര്‍ച്ചനയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Related Posts

    പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്

    Spread the love

    Spread the loveകോഴിക്കോട് ∙ താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു…

    ചാറൽമഴ പൊലും കിട്ടാതെ വയനാട് ജില്ലയിലെ അതിർത്തിയിലെ ഗ്രാമങ്ങൾ

    Spread the love

    Spread the loveപുൽപള്ളി ∙ വയനാട് ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ പെയ്തെങ്കിലും ഈ സീസണിൽ ചാറൽമഴ പൊലും കിട്ടാതെ അതിർത്തിയിലെ ഗ്രാമങ്ങൾ. കബനിയോടു ചേർന്നുള്ള മരക്കടവ്, കൃഗന്നൂർ, കൊളവള്ളി ഗ്രാമങ്ങളാണ് കത്തുന്ന വേനലിൽ എരിപൊരി കൊള്ളുന്നത്. കർണാടകാതിർത്തിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *