സ്വർണപ്പണയം ഇനി പുതുക്കാനാവില്ലേ? ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം, 2.5 ലക്ഷം വരെയുള്ള ലോണുകൾക്ക് ഇളവ്

ന്യൂഡൽഹി∙ സ്വർണപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് ഏപ്രിൽ ഒന്നിന് പൂർണതോതിൽ നിലവിൽ വരും. ജൂണിലാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ചട്ടം പാലിക്കാൻ 6 മാസം സമയം നീട്ടിനൽകണമെന്ന് ഗോൾഡ് ലോൺ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.  …

സപ്ലൈകോയുടെ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ക്ക് ബുധനാഴ്ച തുടക്കമാകും

    തിരുവനന്തപുരം | സംസ്ഥാനത്ത് സപ്ലൈകോയുടെ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് ഏപ്രില്‍ ഒന്നിന് ബുധനാഴ്ച തുടക്കമാകും. ഏപ്രില്‍ 14 വരെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്‍പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടമായി 16 അവശ്യസാധനങ്ങള്‍…

ടോൾ ഭാരം കൂടും; ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് പാസ് നിരക്ക് വർധിക്കുന്നു, ലാഭിക്കാൻ ഇപ്പോൾത്തന്നെ വാങ്ങാം

  ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക…

നളന്ദയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; 8 സ്ത്രീകൾ മരിച്ചു

നളന്ദ∙ ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയവരാണിവർ. തിക്കിലും തിരക്കിലും നിരവധിപ്പേർ താഴെ വീണു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ…

സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണം; കേന്ദ്രം കരടുവിജ്ഞാപനം ഇറക്കി

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധർക്ക് ബാധകമായ ചട്ടത്തിന്റെ കീഴിലേക്ക് ഇവരെയും കൊണ്ടുവരുന്നത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു.   2021ലെ ഐടി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി.…

ഭർത്താവിനെ കൊലപ്പെടുത്തി, കുട്ടികൾക്കൊപ്പം രാത്രി മൃതദേഹത്തിനരികിൽ; യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിൽ

ലക്നൗ ∙ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും അറസ്റ്റില്‍. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി കഴിച്ചുകൂട്ടിയെന്നും തുടർന്ന് മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം.  …

മത്സ്യലഭ്യത കുറയുന്നു

ആലപ്പുഴ ∙ വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. തീരക്കടൽ ചൂടുപിടിക്കുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ താരതമ്യേന തണുപ്പുള്ള ആഴക്കടലിലേക്കു പോകുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണു വലിയ കുറവുണ്ടായത്. ഇതോടെ…

‘പൊലീസുകാർ ആംബുലൻസിലേക്ക് വലിച്ചിഴച്ചു’; ആരോഗ്യം തകർന്നെന്ന് ദയാബായി

കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്ക് വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തക ദയാബായി. 2022ൽ എയിംസ് കാസർകോടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം കിടന്നിരുന്നു. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്ക്…

കള്ളത്താക്കോലിട്ട് രാജ്യമൊട്ടാകെ മോഷണം, സ്കൂട്ടറുകൾ മാത്രം ലക്ഷ്യം; പ്രതിയെ കുടുക്കി പൊലീസ്

കൊച്ചി ∙ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകളിൽനിന്ന് കള്ളത്താക്കോൽ ഉപയോഗിച്ച് സാധനങ്ങൾ മോഷ്ടിക്കുന്ന പ്രതിയെ കുടുക്കി പൊലീസ്. യുപിയിലെ അലിഗഡ് സ്വദേശിയായ ഇമ്രാൻ ഖാനെ (34)യാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന വിധത്തിലുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ട് യുപി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണ് ഇയാൾ.  …

വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം ‘പണി’ മുടക്കും

ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. വ്യായാമം ആവശ്യമാണെന്ന തോന്നലിൽ ജിമ്മിൽ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അധിക സമ്മർദത്തിലാക്കും.   എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം.…