രാത്രിയും പകലും ഫോൺ വിളി; ശല്യമായതോടെ ഉപഭോക്താവ് കോടതിയിലെത്തി; മാർക്കറ്റിങ് ജീവനക്കാരന് 24000 രൂപ പിഴ

Spread the love

അബുദാബി: മാർക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോൺ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ കോടതി വിധി.

 

മാർക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധിയായ ആൾ 10,000 ദിർഹം നഷ്ടപരിഹാരം പരാതിക്കാരൻ നൽകണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി ഫീസും മറ്റ് ചെലവുകളും മാർക്കറ്റിങ് ജീവനക്കാരൻ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.

 

രാത്രിയും പകലും മാർക്കറ്റിങ് ജീവനക്കാരനിൽ നിന്ന് നിരന്തരം കോൾ വന്നതിനെത്തുടർന്ന് പരാതിക്കാരൻ ക്രിമിനൽ കോടതിയിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ പ്രതി സത്യമാണെന്ന കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം പരാതിക്കാരന് അനുകൂലമായി വിധി പറഞ്ഞു.

 

തുടർന്ന്, മാർക്കറ്റിങ് ജീവനക്കാരനിൽ നിന്നും വലിയ പ്രയാസങ്ങൾ നേരിട്ടുവെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്ന ആവശ്യവുമായി ഇയാൾ സിവിൽ കോടതിയെ സമീപിച്ചു.

 

ഇതിനു പുറമെ നഷ്ടപരിഹാര തുക നല്കാൻ വൈകിയാൽ പലിശ നൽകണമെന്നും കോടതിയിൽ വാദി ആവശ്യം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം 10,000 ദിർഹം നൽകാൻ മാർക്കറ്റിങ് ജീവനക്കാരനോട് കോടതി ആവശ്യപ്പെട്ടു.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *