
കണ്ണൂർ ∙ നഗരത്തിൽ ആംബുലൻസിന്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ. കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലായ എട്ടുവയസ്സുകാരനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് ബൈക്ക് യാത്രക്കാരൻ മാർഗതടസ്സമുണ്ടാക്കിയത്.
കണ്ണൂർ താഴെ ചൊവ്വ മുതൽ കാൾടെക്സ് വരെയാണ് ആംബുലൻസിന് ബൈക്ക് യാത്രക്കാരൻ തടസം സൃഷ്ടിച്ചത്. നിർത്താതെ ഹോണടിച്ചിട്ടും വഴിമാറിക്കൊടുക്കാൻ ബൈക്ക് യാത്രക്കാരൻ തയാറായില്ല. സംഭവത്തിൽ മോട്ടർ വാഹന വകുപ്പിൽ ആംബുലൻസ് ഡ്രൈവർ പരാതി നൽകി. ഇന്നലെ വൈകിട്ടാണ് സംഭവം.