
പടിഞ്ഞാറത്തറ : കാവുമന്ദം മുക്രി വീട്ടിൽ എം. എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 01.08.2025 പുലർച്ചെ ഉണ്ണിപ്പാറ ജംങ്ഷനിൽ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ കയ്യിൽ സൂക്ഷിച്ച കവറിൽ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വി.വി അജീഷ്, ഹരികൃഷ്ണൻ, എ.എസ്.ഐ ടി. അബ്ദുൾ ബഷീർ, സി.പി.ഓ രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.