ഫയലുകൾക്കിടയിൽ പത്തി വിടർത്തി പാമ്പ്, കടി പേടിച്ച് ഉദ്യോഗസ്ഥർ

Spread the love

തിരുവനന്തപുരം ∙ ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ജീവനക്കാരെ നിരന്തരം മുഖ്യമന്ത്രി ഓർമിപ്പിക്കുമ്പോൾ, കെട്ടിക്കിടക്കുന്ന ഫയലുകൾക്കിടയിൽ പാമ്പുകളുണ്ടോയെന്നാണ് ജീവനക്കാരുടെ ആശങ്ക. പാമ്പുകളുടെ സ്വൈര്യവിഹാര കേന്ദ്രമായി മാറുകയാണ് സെക്രട്ടേറിയറ്റ്.

 

സെക്രട്ടേറിയറ്റിനുള്ളിൽ പാമ്പുശല്യം പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏഴു മാസത്തിനുള്ളിൽ ആറു തവണയാണ് പാമ്പിനെ പിടികൂടിയത്. സെക്രട്ടേറിയറ്റ് വളപ്പ് കാടുകയറിയതും കെട്ടിടാവശിഷ്ടങ്ങളും വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ കൂട്ടിയിട്ടിരിക്കുന്നതുമാണ് വിഷജന്തുക്കളുടെ സാന്നിധ്യത്തിനു കാരണം. മരത്തടികളും ചെടികളും അരയ്ക്കൊപ്പം വളർന്നു നിൽക്കുന്നുണ്ട്‌. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെടുമ്പോൾ മാത്രമാണ് പരിസരം വൃത്തിയാക്കാറുള്ളത്.

 

ഇന്നലെ പൊലീസ് ഉദ്യോഗസ്ഥയെ പാമ്പ് കടിച്ച ശേഷമാണ് സെക്രട്ടേറിയറ്റിലെ പാമ്പ് ശല്യം ചർച്ചയാകുന്നത്. ഈ മാസം നാലിന് ഭക്ഷ്യവകുപ്പിന്റെ സി സെക്ഷനിലെ ഷെൽഫുകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. രാത്രി 7 മണി കഴിഞ്ഞാൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ സെക്രട്ടേറിയറ്റിൽ ആരും കാണില്ല. ഈ സമയത്താണ് കെട്ടിടങ്ങളിലേക്ക് പാമ്പുകൾ കയറുന്നത്. പല പാമ്പുകളെയും തുരത്തുന്നത് രാവിലെ 8 മണിയോടെ എത്തുന്ന ശുചീകരണ തൊഴിലാളികളാണ്. വാതിലിന് സമീപം ജീവന് ഹാനി വരുത്തുന്ന നിലയിലാകും ഇവ പതിയിരിക്കുക.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *