ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മൂന്നാം പ്രതിയും കീഴടങ്ങി

Spread the love

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കീഴടങ്ങി. ദിവ്യ ഫ്രാൻസിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

 

ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ തട്ടിയെടുത്തത് 40ലക്ഷം രൂപയാണ്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ദിയാ കൃഷ്ണ‌യുടെ കവടിയാറിലെ സ്ഥാപനത്തിൽ നിന്നും ക്യുആർ കോഡ് വഴിയാണ് പ്രതികൾ പണം തട്ടിയത്.

 

പ്രതികളുമായി കടയിൽ തെളിവെടുപ്പ് നടത്തവെയാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യുആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി.

 

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി മുൻപ് തള്ളിയിരുന്നു.

  • Related Posts

    സമൃദ്ധിയുടെ വിഷുപ്പുലരി; ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്

    Spread the love

    Spread the loveഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത്…

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *