
കൊല്ലം∙ കിളികൊല്ലൂർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ ലഹരിക്കേസ് പ്രതിയെയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ ധർമപുരം തോപ്പിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. ബസിൽ സഞ്ചരിക്കവേയാണു കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെ തമിഴ്നാട് തോപ്പൂർ പൊലീസ് പിടികൂടിയത്.
ലഹരിക്കേസുകളിൽ പ്രതിയായ അജു മൻസൂറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണു പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇയാളുടെ ഭാര്യ ബിൻഷ സ്റ്റേഷന് വെളിയിൽ സ്കൂട്ടറുമായി കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് ഇരുവരും രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെങ്കിലും കിട്ടിയില്ല. തുടർന്നു ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു.