
കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റേഞ്ച് പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ കോളൂർ വനാതിർത്തിയിയിലെ ട്രഞ്ചിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഫെൻസിംഗ് ലൈനിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം.ഏകദേശം 40 വയസ്സ് പ്രായം വരുന്ന ആനയാണ് ചരിഞ്ഞത്.വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.