കൊക്കയില്‍ കിടക്കകള്‍ തള്ളി;കണ്ടെത്തിയത് 13 കിടക്കകൾ, പരാതി

Spread the love

വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തിലെ കൊക്കയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പഴയ കിടക്കകള്‍ തള്ളി.ചുരത്തിലെ ആശ്രമം കവലയ്ക്ക് സമീപത്തെ കൊക്കയിലേക്കാണ് പഴയ കിടക്കകള്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.

 

പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രിന്‍സ്, ക്ലാര്‍ക്ക് കെ. അമല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ സ്ഥലത്ത് പരിശോധന നടത്തി 13 കിടക്കകള്‍ കണ്ടെത്തുകയും അതി സാഹസികമായി കയറില്‍ കെട്ടിവലിച്ച് പുറത്തെടുക്കുകയുമായിരുന്നു. പിന്നീട് കിടക്കകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.മുമ്പും സമാന രീതിയില്‍ കിടക്കകളും,ശുചിമുറി മാലിന്യവും കൊക്കയിലേക്കും, പുഴയിലേക്കും തള്ളിയിരുന്നതായി കണ്ടെത്തിയിരുന്നു.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി റെജി പി.മാത്യു കേളകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കിടക്കകളില്‍നിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *