കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു

Spread the love

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്.

 

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂടിളകി ജോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ജോയിയെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അർധരാത്രി പിന്നിട്ടതോടെ മരണപെടുകയും ആയിരുന്നു.ഭാര്യ ഷൈല, മക്കൾ ജെസ്‌ലിൻ (നേഴ്‌സ് ജർമ്മനി) അനിഷ (നഴ്സിംഗ് വിദ്യാർത്ഥിനി,ബംഗളൂരു), സെബിൻ. സംസ്കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *