ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ; വില ഇനിയും കുറയുമെന്ന് മന്ത്രി

Spread the love

തിരുവനന്തപുരം ∙ ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലീറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജി.ആർ.അനിൽ പറഞ്ഞു.

  • Related Posts

    സാരിയിൽ തൂങ്ങിയ അമ്മയെ താഴെ എടുത്ത് കിടത്തിയെന്ന് മകൻ; മധ്യവയസ്കയുടെ മരണത്തിൽ യുവാവ് കസ്റ്റ‍ഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ അരയൻകാവിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക (58)യെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ നിരന്തരം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന മകന്‍ അഭിജിത്തിനെ മുളന്തുരുത്തി പൊലീസ്…

    സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരൻ മരിച്ചു

    Spread the love

    Spread the loveകൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം ഉണ്ടായത്.   ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *