
മാനന്തവാടി: മാനന്തവാടിയില്‍ ഉള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളിലെ നിരവധി മോഷണം, കഞ്ചാവ് കേസുകളിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കുന്നുമ്മല്‍ പറമ്പില്‍ പൂച്ച ബാലന്‍ എന്ന ബാലന്‍ (63) ആണ് മരിച്ചത്. മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്ക് പരിസരത്തെ മരത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇന്ന് ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തിലെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം, തോണിച്ചാലില്‍ ലോട്ടറിക്കടയിലെ മോഷണം തുടങ്ങിയവയിലും ബാലന്‍ പ്രതിയാണ്.