12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; താമരശ്ശേരിയിൽ 72കാരൻ അറസ്റ്റിൽ

Spread the love

കോഴിക്കോട് ∙ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72 വയസ്സുകാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. മേയ് 15ന് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയുടെ സ്ഥിതി സംബന്ധിച്ച് ഡോക്ടർ നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.

 

പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ പോവുകയും ഇടയ്ക്ക് ഇയാളുടെ വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ വ്യക്തമായത്. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്. പലതവണ ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം.

 

പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ എഴുപത്തിരണ്ടുകാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു. രണ്ടു മാസത്തിനു ശേഷം ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  • Related Posts

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    Leave a Reply

    Your email address will not be published. Required fields are marked *