ഭാര്യയെയും കുട്ടികളെയും കണ്ടതിനെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്ന് ലിവ് ഇൻ പങ്കാളി

Spread the love

ചണ്ഡീഗഡ് ∙ ഭാര്യയെയും കുട്ടികളെയും കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. 42 വയസ്സുകാരനായ ഹരീഷാണ് ഗുരുഗ്രാമിൽ കൊല്ലപ്പെട്ടത്. ഹരീഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹരീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹരിഷും യഷ്മീതും ഒരു വർഷത്തിലേറെയായി ഒരുമിച്ചു താമസിക്കുകയായിരുന്നു.

 

ഹരീഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നു. ഹരീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. അതേസമയം, കുത്തേല്‍ക്കുന്നതിനു തലേദിവസം ഹരീഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷം രൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരീഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരീഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരീഷ് മരിച്ചതായി അറിയിക്കുകയും ചെയ്‌തെന്നും ഭരത് പറഞ്ഞു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *